top of page

കൊമ്പിനുമുണ്ടൊരു കഥ പറയാൻ

സാധാരണയായിആനകൾക്കും കൊമ്പുകാർക്കുമിടയിലുള്ളരണ്ടടി സ്ഥലത്താണ് മേളം കേൾക്കുവാൻ ഞങ്ങൾ നിൽക്കുക പതിവ്. അവിടെയാണല്ലോമേളത്തിന്ടെ തിങ്ങൽ. കൊമ്പുകാരോടുള്ള ഞങ്ങളുടെ അടുപ്പം ഒരു പക്ഷെ അങ്ങിനെ ഉടലെടുത്തതാകാം. അതു കൊണ്ടു തന്നെ മേളാവേശത്തിൽ അവരുടെ ഇടയിലേക്ക്കേറിനിന്നാലും ഒരു ചിരിക്കപ്പുറം കാര്യങ്ങൾ‘വഷളാ’കാറില്ല.

കൊമ്പില്ലായിരുന്നെങ്കിൽ മേളങ്ങൾ എങ്ങിനെ ആകുമായിരുന്നേനെ എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? മേളപണ്ഡിതൻമാരുടെ ഭാഷയിൽപറഞ്ഞാൽ "പപ്പടമില്ലാത്ത സദ്യപോലെ" മൃദുവിഭവങ്ങൾ അടങ്ങിയ സദ്യയിൽ ഒരു "കറുമുറയുടെ" ഉണർവ്നൽകുന്നത്പപ്പടമാണ്. തന്നെയല്ല സദ്യയെ സമീകൃതമാക്കുന്നത് ഉഴുന്നും, എണ്ണയുമൊക്കെ ചേർന്നപപ്പടമല്ലേ. മേളത്തിൽ കൊമ്പിൻടെ കടമയും ഇതൊക്കെതന്നെ.



ഒന്നിനോടൊന്നുസാദൃശ്യം…


മൃഗങ്ങളുടെ (ഉദാ: കാള) കൊമ്പിനും സദൃശമായ ആകൃതിയുള്ളതിനാലാണ് ഈവാദ്യോപകരണത്തിനു കൊമ്പു എന്ന്പെരുവന്നതത്രെ. ആരംഭ ദിശയിൽ തടിയിൽ തീർത്ത യുദ്ധകാഹളങ്ങളായിരുന്നു കൊമ്പുകൾ. പിന്നീട്ക്ഷേത്രവാദ്യമായും, കലാരൂപങ്ങളിൽ ഒരു പിന്തുണ വാദ്യമായും കൊമ്പു പരിണമിച്ചു. കൊമ്പുകളോ, അതിനോടു സാദൃശ്യമുള്ള ഉപകരണങ്ങളോ ഇന്ത്യയിൽഅങ്ങോളം ഇങ്ങോളം കാണപ്പെട്ടുവരുന്നു.


അല്പംഅപഗ്രഥനം


ഇംഗ്ലീഷ് "സി" "എസ്" എന്നീ അക്ഷരങ്ങളോടു സ മാനമായ കുഴൽ അതാണ്ചുരുക്കിപറഞ്ഞാൽ കൊമ്പ്. നാലടിയോളം നീളംവരും. ഈ കുഴലിന്ടെ വീതി മുകളിൽനിന്നും(താഴേക്കുകുറഞ്ഞുവരുന്നു. "സി" യോടു സാദൃശ്യമുള്ള കൊമ്പാണ് ണ് മേളങ്ങളിൽ ഉപയോഗി ക്കുന്നത്. കൊമ്പുകൾ പലതരത്തിലുണ്ട്. അവയുടെ ഉപയോഗത്തിലും ശബ്ദത്തിലും വ്യതിയാനങ്ങളുമുണ്ട്. ഉദ്ദേശം2000 വര്ഷങ്ങള്ക്കു മുൻപ് ഇന്നത്തെ അയർലണ്ട്ഭാഗത്തു കൊമ്പിനോടു സാദൃശ്യമുള്ള ഒരുഉപകരണം ഉണ്ടായിരുന്നു എന്ന്പറയപ്പെടുന്നു. നാം മേളങ്ങളിൽ ഉപയോഗിക്കുന്ന കൊമ്പിനോട് ഏറെ സാമ്യമുള്ളതായിരുന്നുവത്രേ ഈഉപകരണം. അപ്പോൾകൊമ്പുവിദേശിയാണോ? അറിയില്ല?

ഇന്ന്ചെമ്പു, പിച്ചള മുതലായ ലോഹങ്ങളിൽ ആണ്കൊമ്പു ഉണ്ടാക്കുന്നത്, കൊണ്ട്നടക്കാനുള്ള എളുപ്പത്തിന്‌ രണ്ടോമൂന്നോഭാഗങ്ങളായി 'ഒടിച്ചെടുത്തു' ഉപയോഗിക്കാറാകുമ്പോൾ കൂട്ടിച്ചേർക്കുന്നു.ഉറപ്പിനായി ഒരുചരടു കൊണ്ടു കെട്ടിയിരിക്കും.


കൊമ്പിന്ടെമുഴക്കം


ഏക സുഷിരവാദ്യമാണ്കൊമ്പ്. ശബ്ദതരംഗങ്ങൾ നിയന്ത്രിക്കാൻ കൊമ്പിൽസുഷിരങ്ങൾ ഇല്ല. അതുകൊണ്ടു തന്നെ മുഴക്കമാണ്കൊമ്പിൻടെ മുഖമുദ്ര. ശ്വാസകോശത്തിലേക്കു വലിച്ചെടുത്ത വായു കൊമ്പിൻടെ സുഷിരത്തിലൂടെ പുറത്തേക്കു വിടുമ്പോൾ ആണ്കൊമ്പിൻടെ മുഴക്കം ഉണ്ടാകുന്നത്. വായുവിൻടെ പ്രവാഹംനിയന്ത്രിക്കുന്നത്നാവുകൊണ്ടാണ്.


മേളങ്ങളിൽകൊമ്പ്


പഞ്ചാരി, പാണ്ടി, പഞ്ചവാദ്യം, ക്ഷേത്ര അടിയന്തിര മേളങ്ങൾ എന്നിവയിലൊക്കെ കൊമ്പ് ഒരു അനുബന്ധ വാദ്യമായി പങ്കെടുക്കാറുണ്ട്. ഊതുമ്പോൾ ഉമി നീർ ഒഴുകും എന്നതിനാൽ ശുദ്ധം വേണ്ടിടത്തു കൊമ്പ്പങ്കെടുക്കാറില്ല. മേളങ്ങളിൽ താളവട്ട കലാശത്തിനും നിലമാറ്റത്തിനും സൂചനനൽകുന്നത്കുഴലാണെങ്കിൽ കാലംതള്ളുന്നത്കൊമ്പാണ്. ഓരോ മേളത്തിനും (പഞ്ചാരി, പാണ്ടി മുതലായവ) കൊമ്പൂതുന്നതിനുവ്യത്യാസംഉണ്ട്. പാണ്ടിയിൽ ഒരുതവണ പതിനാലു എണ്ണങ്ങളാണ് ഊതുന്നത്. മേളങ്ങളിൽ ഓരോ നില കലാശിക്കുമ്പോളും ഒരുതാളവട്ടം കൊമ്പുഊതും. പഞ്ചവാദ്യത്തിൽ തിമിലയിലെ കാലം നിരത്തലിനു അനുസരിച്ചാണ്കൊമ്പുഊതുക.

പ്രമാണി (അഥവാമുതിർന്ന ഏതാനും പേർ) ഊതിക്കൊടുക്കുന്ന ശബ്ദശകലങ്ങൾ ( കഷ്ണങ്ങൾ) മറ്റുള്ളവർ ഏറ്റുഊതുന്നു. ഈ ശകലങ്ങൾ ഇലത്താളത്തിന്ടെ തരികളോടു കൂടിച്ചേർന്നു ഒരു വിഹ്വലതയുടെ പ്രതീതി സൃഷ്ടിക്കുന്നു. ആനപ്പുറത്തു അപ്പോൾ ആലവട്ടവും വെൺചാമരവും വീശുന്നുണ്ടാകും.


മനോധർമ്മം


ഏക സുഷിര വാദ്യോപകരണങ്ങളിൽ മനോധർമ്മത്തിനുള്ള സാധ്യത വളരെവിരളമാണ്. രാഗങ്ങൾ ഇവയിൽ വഴങ്ങില്ല എന്നതു തന്നെ പ്രധാനകാരണം. എന്നിരുന്നാലും കൊമ്പിൽ ചില മനോധർമ്മങ്ങൾ പ്രയോഗിച്ചു കാണുന്നുണ്ട്. 'തകൃത' 'തകൃതകൃത' എന്നിങ്ങനെ പോകുന്നു കൊമ്പിലെ മനോധർമ പ്രയോഗങ്ങൾ. ഊതിക്കൊടുത്തു, ഏറ്റുഊതുന്ന 'പഴുതിലാണ് മനോ ധർമങ്ങൾ കടന്നു വരുന്നത്.


കൊമ്പുപറ്റ്


കൊമ്പിൽമനോധർമത്തിന്ടെഉത്തമഉദാഹരണമാണ്കൊമ്പുപറ്റ് അഥവാ വിന്യാസം. താളാധിഷ്ഠിതമായ വാക്യാംശം കൊമ്പു പ്രമാണി ഊതിക്കൊടുക്കുകയും അത് മറ്റുള്ളവർ ഏറ്റു ഊതുകയുംചെയ്യുന്നു. ആറു താളങ്ങൾ ചെമ്പട, അടന്ത, ധ്രുവം, ചെമ്പ, അഞ്ചടന്ത, ത്രിപുട ആണ്കൊമ്പുപറ്റിനു ഉപയോഗിക്കാറ്. ഏതാണ്ട്നാല്പത്തഞ്ചുമിനിട്ടാണ്കൊമ്പുപറ്റിന്ടെ ദൈർഘ്യം. സാധാരണയായി അഞ്ചുകലാകാരന്മാരാണ്കൊമ്പുപറ്റിൽ പങ്കെടുക്കാറ്. തായമ്പകയിലേതു പോലെ കൂറുകൾ( പഞ്ചാരികൂറ്, അടന്തകൂറ്മുതലായവ) ഉൾക്കൊള്ളിച്ചുള്ള കൊമ്പുപറ്റുകളും അവതരിപ്പിച്ചുവരുന്നുണ്ട്.


അധ്യയനരീതി


കണ്ടും കൊണ്ടും പഠിക്കുക എന്നതാണല്ലോ എല്ലാ വാദ്യങ്ങളുടെയും പുരാതനമായ അധ്യയനരീതി. എന്നാൽഇ ഇന്ന് വാ ദ്യകലാനിലയങ്ങൾ പലസ്ഥലങ്ങളിലും ഉണ്ട്. കൊമ്പിൻടെ കഥയും മറ്റൊന്നല്ല തന്നെ. ശ്വാസ കോശത്തിന്ടെത്രാണി (Lung Power) അതാണ്കൊമ്പ്കലാകാരന് ആവശ്യം വേണ്ട കഴിവ്. പരമാവധി ശ്വാസം ഉള്ളിലെടുത്തു ക്രമേണ പുറത്തുവിടേണ്ടതുണ്ട്. ഇതിനു പാരമ്പര്യമായി ചെയ്യുന്നത്കൊപ്പത്തണ്ടിൽ ഊതി പരിശീലിക്കുക എന്നതാണ്. പിന്നീട്സ്വരസ്ഥാന സമീകരണം (ഷഡ്ജ-പഞ്ചമ-നിഷാദങ്ങൾ) മൂന്നു സ്വരസ്ഥാനങ്ങളാണ്കൊമ്പിനുവേണ്ടത്.. പിന്നെ തകൃത പ്രയോഗങ്ങൾ സ്വായത്തമാകണം.


ചെങ്ങമനാട് അപ്പുനായർ, മച്ചാട് അപ്പുനായർ, ചെങ്ങമനാട് ശങ്കരൻ നായർ, കുമ്മത് രാമൻ നായർ, മച്ചാട് രാമകൃഷ്ണൻ നായർ, മച്ചാട് ഉണ്ണി നായർ, മച്ചാട് മണികണ്ഠൻ,.ഓടക്കാലിമുരളി, കൊമ്പത്തുശശി, തൃക്കൂർ സജി, കോങ്ങാട് രഞ്ജിത്ത് , ഇടയക്കുടി നാരായണൻനായർ, വൈപ്പിൻരാമൻനായർ, കേച്ചേരിരാഹുൽ, വരവൂർഭാസ്കരൻ, കോങ്ങാട് രാധാകൃഷ്ണൻ , തൃപ്പാളൂർശിവൻ, വരവൂർമണികണ്ഠൻ, സേതുമാധവൻ, തൃക്കൂർശരത്, വിജീഷ്, മച്ചാട് പദ്മകുമാർ , സുരേഷ്, വിമൽകുമാർ, കേരളശ്ശേരികുട്ടൻ, കുമ്മത് ഗിരി , തലോർ ശ്രീജിത്ത്, തൃക്കൂർ ശരത്, പെരുവനം വിനുതുടങ്ങിയകൊമ്പുകലാകാരന്മാരെസ്മരിച്ചുകൊണ്ട്ലേഖനംനിറുത്തുന്നു


ഈ ലിസ്റ്റ് ഭാഗികമാണെന്നറിയാം. പേരുകൾ വിട്ടുപോയത് യാദൃശ്ചികം മാത്രം

By K.V.Murali Mohan A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.



(ചിത്രം കടപ്പാട്: ബാബുരാജ് പൊറത്തിശ്ശേരി )


Comments


bottom of page